പോസ്റ്റുകള്‍

1. വേതാളവും ഞാനും

വേതാളവും ഞാനും നഗരങ്ങളിലും നഗരങ്ങളുടെ വേഷം കെട്ടാൻ വെമ്പുന്ന ഗ്രാമങ്ങളിലും ഏറെ കാലം ജീവിക്കുമ്പോൾ നിശ്ശബ്ദദതയുടെ ഒരു ഇടവേള വേണം എന്ന് തോന്നുന്നതിൽ ഒരു അപാകതയും ഇല്ല. ഈ ചിന്തയാണ് കുറച്ചു കാലമായി എന്നെ നയിച്ച് കൊണ്ടിരുന്നത്. ദിനപത്രങ്ങൾ ഇല്ലാത്ത, ചാനലുകൾ ഇല്ലാത്ത, മൊബൈൽ ഫോണുകൾ അബോധാവസ്ഥയിലായി പോകുന്ന ഒരു കോണ്. അവിടെ മനുഷ്യശബ്ദമോ മനുഷ്യനിർമ്മിതിയായ ശബ്ദമോ ഉണ്ടാവരുത് - കാറ്റ് ഇലകളുടെ നെറുക തടവി പോകുന്ന ചെറു മർമ്മരം, പക്ഷിമൃഗാദികളുടെ ജൽപനങ്ങൾ തുടങ്ങിയ ആദിമ ശബ്ദങ്ങൾ മാത്രം. കാഴ്ചകളും അത് പോലെ - സംസ്‌കാരത്തിൽ നിന്ന് ഏറെ അകന്ന്... സ്ഥലം സ്വന്തമാക്കാൻ അല്ല കേട്ടോ. വെയിൽ പൊരിക്കുന്ന മണൽപ്പരപ്പുകൾ താണ്ടുന്ന പാന്ഥന് മരുപ്പച്ച പോലെ ഒരിടം. തിരിച്ച് പോകേണ്ടത് വെയ്യിൽപ്പരപ്പിലേക്ക് തന്നെ അല്ലെ. അങ്ങിനെ അന്വേഷിച്ചു അന്വേഷിച്ചു കാടുകേറി പോകുന്നതിനിടയിലാണ് ആ സ്ഥലം കണ്ടത്. മാമരങ്ങളും അടിക്കാടും തിങ്ങി നിന്നിരുന്ന പ്രദേശത്തു ഒരു തുറസ്സ്. കയ്യിൽ കരുതിയിരുന്ന വടികൊണ്ട് വഴിയുണ്ടാക്കി അവിടെ എത്തിപെട്ടപ്പോൾ എനിയ്ക്കുവേണ്ടി ഒരുക്കി വെച്ച സ്ഥലം പോലെ തോന്നി. ഇതായിരിക്കും എൻ്റെ മരുപ്പച്ച. ഒരു വലിയ ...